പാക് പ്രകോപനം വീണ്ടും: ഇന്ത്യൻ സൈന്യം മൂന്ന് ഭീകരരെ വധിച്ചു

അതിർത്തിയിൽ പ്രകോപനവുമായി വീണ്ടും പാക്കിസ്ഥാന്റെ അക്രമം. പൂഞ്ച് ജില്ലയിലെ കര്‍ണി, ദിഗ്വാര്‍ സെക്ടറുകളില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന് കുട്ടികള്‍ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ബാരാമുള്ളയിലും കേരന്‍ സെക്ടറിലും ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ഇവരില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു.
ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന്‍ പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. പാക്കിസ്ഥാന്റെ തുടർച്ചയായ വെടിനിർത്തൽ കരാർ ലംഘനം ഭീതി പടർത്തുന്നുണ്ട്. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്നതിനായി ഭീകരര്‍ക്ക് പാക് അധിനിവേശ കശ്‍മീരില്‍ പരിശീലനം നല്‍കുന്നതായി വിവരം ലഭിച്ചിട്ടുള്ളതിനാൽ സൈന്യം തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























