ഓടിക്കൊണ്ടിരിക്കുകയായിരുന്ന ട്രെയിനിന് നേരെ ആക്രമണം

മഞ്ചേശ്വരത്ത് ഓടിക്കൊണ്ടിരിക്കുകയായിരുന്ന ട്രെയിനിന് നേരെയുണ്ടായ ആക്രമണത്തില്‍ യാത്രക്കാരനായ യുവാവിന് പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മലബാര്‍ എക്‌സ്പ്രസിന് നേരെ പൊസോട്ട് പാലത്തിന് സമീപത്തുവെച്ച് കല്ലേറുണ്ടായത്. കാസര്‍കോട് കുഡ്‌ലു സ്വദേശിയായ രാജേഷിനാണ് പരിക്കേറ്റത്. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജേഷിന്റെ പരാതിയില്‍ കാസര്‍കോട് റെയില്‍വെ പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha


























