കമലിന്റെ ആ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു, ആ ട്വീറ്റ് രജനീകാന്തിനുള്ള മറുപടിയെന്ന് സോഷ്യല്‍ മീഡിയ

കമല്‍ഹാസനും രജനികാന്തുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. കമലിന്റെ ആ ട്വീറ്റ് രജനീകാന്തിനുള്ള മറുപടിയാണോ?. സമൂഹ മാധ്യമങ്ങളില്‍ ആരാധകര്‍ ചേരി തിരിഞ്ഞ് തര്‍ക്കത്തിലാണ്. ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് കമല്‍ ട്വീറ്റ് ചെയ്ത ഗാന്ധി സൂക്തമാണു ചര്‍ച്ചകള്‍ക്കു വഴിമരുന്നിട്ടത്. ട്വീറ്റ് ഇങ്ങനെ: ആദ്യം അവര്‍ നിങ്ങളെ അവഗണിച്ചു, പിന്നീട് ചിരിച്ചു തള്ളി, പിന്നീട് നിങ്ങളോടു യുദ്ധം ചെയ്തു, ഒടുവില്‍ നിങ്ങള്‍ ജയിച്ചു ഗാന്ധിജി.
കഴിഞ്ഞ ദിവസം ശിവാജി ഗണേശന്‍ സ്മാരകത്തിന്റെ ഉദ്ഘാടന വേദിയില്‍ രജനീകാന്ത് നടത്തിയ പ്രസംഗം കമലിനുള്ള മുന്നറിയിപ്പായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. സിനിമയിലെ ഗ്ലാമര്‍ കൊണ്ടു മാത്രം രാഷ്ട്രീയത്തില്‍ വിജയിക്കണമെന്നില്ല, അതിനു മറ്റു പലതും വേണം.
ആ രഹസ്യം എനിക്കറിയില്ല. കമലിന് അറിയാമായിരിക്കും എന്നായിരുന്നു കമലിനെക്കൂടി വേദിയിലിരുത്തിയുള്ള രജനിയുടെ വാക്കുകള്‍. തുടര്‍ന്നു പ്രസംഗിച്ച കമല്‍ പക്ഷേ, ഇത് പരാമര്‍ശിച്ചതേയില്ല.ഗാന്ധി ജയന്തി ദിനമായ ഇന്നലെ കമല്‍ ട്വീറ്റ് ചെയ്ത ഗാന്ധി സൂക്തങ്ങള്‍ രജനിയുടെ പ്രസംഗത്തിനുള്ള മറുപടിയാണെന്നാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ തുറന്നടിക്കുന്നത്.
https://www.facebook.com/Malayalivartha


























