ബനാറസ് ഹിന്ദു സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗിരീഷ് ചന്ദ്ര ത്രിപതി അവധിയില്‍ പ്രവേശിച്ചു

ബനാറസ് ഹിന്ദു സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗിരീഷ് ചന്ദ്ര ത്രിപതി അവധിയില്‍ പ്രവേശിച്ചു. വിദ്യാര്‍ഥിനിക്കുനേരെയുണ്ടായ പീഡനശ്രമത്തെതുടര്‍ന്ന് സര്‍വകലാശാലയില്‍ പ്രക്ഷോഭമുണ്ടാവുകയും പൊലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വിഷയം കൈകാര്യം ചെയ്യുന്നതില്‍ വൈസ് ചാന്‍സലര്‍ പരാജയപ്പെട്ടതായാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. എന്നാല്‍, വ്യക്തിപരമായ കാരണങ്ങളാലാണ് അനിശ്ചിതകാലത്തേക്ക് അവധിയില്‍ പോകുന്നതെന്ന് വി.സി പറഞ്ഞു.
https://www.facebook.com/Malayalivartha


























