അനധികൃത സ്വത്ത് സമ്പാദന കേസ്: ശശികലയ്ക്ക് പരോള്‍ ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന വി.കെ ശശികലയ്ക്ക് പരോള്‍ ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ആശുപത്രിയിലുള്ള ഭര്‍ത്താവിനെ സന്ദര്‍ശിക്കുന്നതിനായി പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ശശികല അപേക്ഷ നല്‍കിയിരുന്നു.
15 ദിവസത്തെ പരോളിനാണ് അപേക്ഷ നല്‍കിയിട്ടുള്ളത്.പരോളിനായി ശശികല അപേക്ഷ സമര്‍പ്പിച്ചതായും ചൊവ്വാഴ്ച പുറത്തിറങ്ങുമെന്നും എഐഎഡിഎംകെ ശശികല വിഭാഗം നേതാവ് ടിടിവി ദിനകരന്‍ വ്യക്തമാക്കി. എന്നാല്‍ എത്ര ദിവസത്തെ പരോള്‍ ലഭ്യമാകുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























