ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്റെ ലോക്കോ പൈലറ്റ് കുഴഞ്ഞു വീണു, യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്റെ ലോക്കോ പൈലറ്റ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണെങ്കിലും യാത്രക്കാര്‍ അപകടമില്ലാതെ രക്ഷപ്പെട്ടു. കൊല്‍ക്കത്തയില്‍ സര്‍വീസ് നടത്തുന്ന ലോക്കല്‍ ട്രെയിനിലെ ലോക്കോപൈലറ്റായ ഹല്‍ദറാണ് അസുഖത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായത്.
ഇന്നലെ ഉച്ചയ്ക്ക് ഹൗറയില്‍ നിന്ന് ബുര്‍ദ്വാനിലെ കത്‌വ പട്ടണത്തിലേക്ക് പോകുകയായിരുന്ന ട്രെയിന്‍ ദെയ്ന്‍ഹാതില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ട്രെയിന്‍ ട്രാക്ക് മാറാന്‍ ശ്രമിക്കുന്നതിനിടെ ഡ്രൈവര്‍ അബോധാവസ്ഥയിലായി.
അതേസമയം, ഡെഡ് സ്വിച്ചില്‍ നിന്ന് െ്രെഡവറുടെ കൈ മാറിയതിനാല്‍ ട്രെയിന്‍ സ്വയം നില്‍ക്കുകയായിരുന്നു. ഡ്രൈവര്‍ അബോധാവസ്ഥയിലാവുകയോ മറ്റോ ചെയ്യുമ്പോഴാണ് ഡെഡ് സ്വിച്ച് സ്വയം പ്രവര്‍ത്തിച്ച് ട്രെയിന്‍ നില്‍ക്കുന്നത്.
ട്രെയിന്‍ നിന്നതോടെ യാത്രക്കാരും റെയില്‍വേ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഹല്‍ദറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രെയിനിന്റെ വലത് ഭാഗത്തേക്ക് വീണ ഹല്‍ദറിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ഹൗറയില്‍ നിന്ന് ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഹല്‍ദറിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് മറ്റൊരു െ്രെഡവറെ കൊണ്ടുവന്ന് 12.46ന് ട്രെയിന്‍ യാത്ര പുനരാരംഭിച്ചു.
https://www.facebook.com/Malayalivartha


























