പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തി ഇൻറർനെറ്റിൽ പ്രചരിപ്പിച്ച മൂന്നുപ്പേർ പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തി ഇൻറർനെറ്റിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നു പേര്‍ പിടിയിലായി. ചൗക് സ്വദേശികളായ ഗഗന്‍ കുമാര്‍ (21), സചിന്‍ കുമാര്‍ (20), അനീഷ് കുമാര്‍ (21) എന്നിവരാണ് അറസ്റ്റിലായത്. റോഷന്‍ കുമാര്‍ (23) എന്നയാള്‍ ഒളിവിലാണ്. കുറ്റകൃത്യത്തിന് ശേഷം പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച എട്ടു പേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബിഹാറിലെ മുസാഫര്‍പുരില്‍ വെള്ളിയാഴ്ചയാണ് സംഭവം.
കൂട്ടമാനഭംഗം, ഐ.ടി ആക്ടിന്റെ ലംഘനം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിനു ശേഷം പെണ്‍കുട്ടി പരാതിപ്പെടാതിരിക്കാന്‍ പ്രതികള്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇത് പോലീസ് പരിശോധിച്ച് വരുന്നുണ്ട്. പീഡനക്കേസ് ഒതുക്കിതീര്‍ക്കാന്‍ പഞ്ചായത്തും ശ്രമിച്ചതായി പോലീസിന് സൂചന കിട്ടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























