റെയില്‍വേ ട്രാക്കില്‍ നിന്ന് സെല്‍ഫി എടുത്ത മൂന്ന് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു

റെയില്‍വേ ട്രാക്കില്‍ നിന്ന് സെല്‍ഫി എടുത്ത മൂന്ന് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു. ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുന്നില്‍ നിന്നാണ് ഇവര്‍ സെല്‍ഫി എടുത്തത്. കര്‍ണ്ണാടകയില്‍ നിന്ന് 30 കിലോ മീറ്റര്‍ അകലെയുള്ള ബിഡായി റെയില്‍വേ സ്‌റ്റേഷനിലായിരുന്നു സംഭവം.
ട്രെയിനിന്റെ വളരെ അടുത്ത് നിന്നാണ് യുവാക്കള്‍ സെല്‍ഫിക്കായി ശ്രമിച്ചത്. ഇടിയുടെ ആഘാതത്തില്‍ മൂവരുടെയും ശരീരങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം ചിതറിപ്പോയി. ഇന്ന് രാവിലെ 9.30 നും 10നും ഇടയിലാണ് അപകടം നടന്നതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് സുഹൃത്തുക്കളുടെ സെല്‍ഫി ഭ്രമത്തിനിടെ യുവാവ് ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചത്. 17 കാരനായ വിശ്വാസ് ആണ് മുങ്ങിമരിച്ചത്. എന്‍.സി.സി പരിശീലനത്തിന്റെ ഭാഗമായി എത്തിയ യുവാക്കള്‍ കുളത്തില്‍ വച്ച് സെല്‍ഫി എടുക്കുന്നതിനിടെ വിശ്വാസ് കുളത്തില്‍ താഴ്ന്ന് പോവുകയായിരുന്നു. സെല്‍ഫി ഭ്രമത്തിലായിരുന്ന സുഹൃത്തുക്കള്‍ ഇതറിഞ്ഞില്ല. സെല്‍ഫി ദൃശ്യങ്ങള്‍ പരിശോധിക്കവെയാണ് കൂട്ടുകാരന്‍ അപകടത്തില്‍ പെട്ടത് യുവാക്കള്‍ അറിയുന്നത്.
https://www.facebook.com/Malayalivartha


























