ജമ്മുവില്‍ വീണ്ടും പാക് വെടിവയ്പ്

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ വെടിവെപ്പ് കരാര്‍ ലംഘിച്ച് വീണ്ടും പാക് വെടിവെപ്പ്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് പാകിസ്താന്‍ വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയത്. യാതൊരു പ്രകോപനമില്ലാതെ പാകിസ്താന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ ആക്രമണം നടത്തിയതെന്ന് സൈനിക വക്താവ് പറഞ്ഞു. ആക്രമണത്തെ തുടര്‍ന്നു ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായും ആളപായമില്ലെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ചൊവ്വാഴ്ച കൃഷ്ണ ഘാട്ടി സെക്ടറില്‍ പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ സൈനികനുള്‍പ്പെടെ രണ്ടു പേര്‍ മരിച്ചിരുന്നു. അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























