വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കണ്ടക്ടര്‍ അറസ്റ്റില്‍

ബസ് യാത്രയ്ക്കിടയില്‍ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കണ്ടക്ടര്‍ അറസ്റ്റില്‍. ആയഞ്ചേരി ചെറുവള്ളി സജിനാണ് (23) പിടിയിലായത്. വടകര-തിരുവള്ളൂര്‍-ആയഞ്ചേരി റൂട്ടിലോടുന്ന റോഡ് കിംഗ് ബസിലെ കണ്ടക്ടറാണ് സജിന്‍.
വടകരയില്‍ നിന്ന് ബസില്‍ കയറിയ വിദ്യാര്‍ഥിനിയെ തിരക്കിനിടയില്‍ ഇയാള്‍ രണ്ടുതവണ കയറിപിടിച്ചെന്നാണ് പരാതി. കണ്ടക്ടറുടെ അതിക്രമം പെണ്‍കുട്ടി ബന്ധുക്കളെ ഫോണില്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ബസ് തിരുവള്ളൂര്‍ ചിറമുക്കില്‍ തടഞ്ഞുനിര്‍ത്തി. വിവരമറിഞ്ഞെത്തിയ വടകര പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha