ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുവാന്‍ സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുവാന്‍ സാധിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഒ.പി. റാവത്ത്. അടുത്ത വര്‍ഷം സെപ്റ്റംബറോടെ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇതിനു പൂര്‍ണ സജ്ജമാകുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ആരാഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതെന്നും റാവത്ത് പറഞ്ഞു.
തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്ന ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുന്നോട്ടുവച്ചത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതിനോട് സഹകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് ചെലവ് ചൂണ്ടിക്കാട്ടിയാണ് ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യം മുന്നോട്ട് വച്ചത്.
https://www.facebook.com/Malayalivartha


























