ഡല്‍ഹിയില്‍ മോഡി,അമിത് ഷാ,ജെയ്റ്റ്ലി കൂടിക്കാഴ്ച; നിര്‍ണ്ണായക സാമ്പത്തിക പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഇടിയുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി എന്നിവരുമായി നടത്തുന്ന കൂടിക്കാഴ്ച ഡല്‍ഹിയില്‍ തുടങ്ങി. മോഡിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച. അമിത് ഷാ, ജെയ്റ്റ്ലി എന്നിവര്‍ക്ക് പുറമെ മറ്റ് ചില പ്രധാന നേതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
റിസര്‍വ് ബാങ്ക് സര്‍വേയുടെ പശ്ചാത്തലത്തില്‍ സമ്ബദ്ഘടനയ്ക്കുണ്ടായ തളര്‍ച്ചയാണ് യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. കൂടിക്കാഴ്ചയ്ക്ക് ശേഷം ചില നിര്‍ണ്ണായക പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പുതിയതായി നടപ്പിലാക്കിയ ചരക്കു സേവന നികുതിയില്‍ മാറ്റങ്ങള്‍ക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാരിന്റെ സാമ്ബത്തിക നയങ്ങളെ പ്രധാനമന്ത്രി പ്രതിരോധിക്കുകയും ചെയ്തിരുന്നു.
നോട്ട് നിരോധനവും വേണ്ടത്ര മുന്നൊരുക്കമില്ലാതെ ജി.എസ്.ടി നടപ്പിലാക്കിയതുമാണ് സാമ്ബത്തിക തകര്‍ച്ചയ്ക്ക് കാരണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. രാഹുല്‍ ഗാന്ധിക്ക് മറുപടിയായാണ് പ്രധാനമന്ത്രി എന്‍.ഡി.എ സര്‍ക്കാരിന്റെ സാമ്ബത്തിക നയങ്ങളെ പ്രതിരോധിച്ചത്. കേരളത്തില്‍ നടക്കുന്ന ജനരക്ഷാ യാത്ര വെട്ടിച്ചുരുക്കിയാണ് അമിത് ഷാ ഡല്‍ഹിയില്‍ തിരിച്ചെത്തിയത്.
https://www.facebook.com/Malayalivartha


























