വിലപിക്കാതെ തങ്ങളെക്കൊണ്ട് കഴിയില്ലെന്ന് എഴുന്നേറ്റുനിന്നു പറയൂ; മോദിയുടെ അവകാശവാദങ്ങൾക്ക് രാഹുൽ ഗാന്ധിയുടെ മറുപടി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് വീണ്ടും രാഹുൽ ഗാന്ധി. ദോഷൈകദൃക്കുകളെ കുറ്റപ്പെടുത്താതെ തങ്ങളെക്കൊണ്ട് ഇതിനായില്ലെന്ന് എഴുന്നേറ്റുനിന്നു പറയുവെന്ന് മോദിയോട് രഹുൽ ഗാന്ധി ആവശ്യപ്പെട്ടു. സാമ്പത്തിക മാന്ദ്യമെന്നത് ദോഷൈകദൃക്കുകളുടെ അതിശയോക്തി കലർന്ന ഭാഷണമാണെന്ന മോദിയുടെ വിമർശനത്തിനു മറുപടി നൽകുകയായിരുന്നു രാഹുൽ. അമേത്തിയിൽ റാലിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിക്ക് രാഹുലിന്റെ കുത്ത്.
തൊഴിൽ സൃഷ്ടിക്കുന്നതിനും കർഷകരുടെ പ്രശ്നങ്ങളിലുമാണ് പ്രധാനമന്ത്രി ഊന്നൽ നൽകേണ്ടത്. ഈ രണ്ടു പ്രശ്നങ്ങളിലും ഊന്നൽ നൽകേണ്ടത് ആവശ്യമാണെന്ന് പ്രതിപക്ഷ നേതാവെന്ന നിലയിൽ, താൻ അദ്ദേഹത്തെ ഉപദേശിക്കുകയാണെന്നും രാഹുൽ പറഞ്ഞു. ചെറുപ്പകാർക്ക് തൊഴിൽ നൽകാൻ നമുക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ ചൈന ഏല്ലാ ദിവസവും 50,000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നു. മോദിയുടെ മേക് ഇൻ ഇന്ത്യ, സ്റ്റാർട്ട്അപ് ഇന്ത്യ/ സ്റ്റാൻഡ്അപ് ഇന്ത്യ എന്നിവയിലൂടെ 450 തൊഴിൽ മാത്രമാണ് നൽകാൻ ഴിഞ്ഞതെന്നും രാഹുൽ പറഞ്ഞു.
https://www.facebook.com/Malayalivartha


























