ബലാത്സംഗം ചെയ്തയാളോട് യുവതി ചെയ്തത്?

തന്നെ പീഡിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് യുവതി തന്നെ പ്രതികളെ ശിക്ഷിച്ചു. പ്രതിയുടെ ചെവി മുറിച്ചെടുത്ത് യുവതി പോലീസ് എസ്.പി ഓഫീസില്‍ ഹാജരായി. അലിഗഡിലെ എസ്.പി ഓഫീസിലാണ് യുവതി ഹാജരായത്. മുറിച്ചു കൊണ്ടുവന്ന ചെവി റൂറല്‍ എസ്.പി യശ്‌വീര്‍ സിംഗിന് യുവതി കൈമാറി. തന്നെ പീഡിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് യുവതി ഇപ്രകാരം ചെയ്തത്.
തിങ്കളാഴ്ച രാത്രിയിലാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും കുറ്റക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തുട്ടില്ലെന്ന് യുവതി കുറ്റപ്പെടുത്തി. തിങ്കളാഴ്ച വൈകിട്ട് കുട്ടികള്‍ക്കൊപ്പം ഉറങ്ങിക്കൊണ്ടിരിക്കെ അയല്‍വാസികളായ നാല് പേര്‍ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
ബഹളം കേട്ട് എത്തിയ ഭര്‍ത്താവ് അക്രമികളെ ചെറുക്കാന്‍ ശ്രമിച്ചുവെങ്കിലും ഇയാള്‍ക്കെതിരെയും ആക്രമണമുണ്ടായത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെയാണ് അക്രമികളിലൊരാളുടെ ചെവി യുവതി കടിച്ചെടുത്തത്. തുടര്‍ന്ന് അക്രമികള്‍ വീട് വിട്ടു പോയി. ഇതിനെതിരെ പരാതിപ്പെട്ടാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് അക്രമികള്‍ പോയത്.
സംഭവത്തില്‍ പിറ്റേന്ന് തന്നെ യുവതി പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ വൈദ്യപരിശോധന അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതികള്‍ക്കെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തില്ല. ഇതേതുടര്‍ന്നാണ് യുവതി കടിച്ചെടുത്ത ചെവിയുമായി എസ്.പി ഓഫീസില്‍ എത്തിയത്. ഏതായാലും ഇതിന് ശേഷം പോലീസ് നടപടി വേഗത്തിലാകുകയും യുവതിയെ ആക്രമിച്ചവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























