യുവാവിനെ വിഴുങ്ങാന്‍ പെരുമ്പാമ്പ് മുന്നോട്ട് വന്നപ്പോള്‍ നാട്ടുക്കാര്‍ ചെയ്തത് എന്താണെന്നോ...?

യുവാവിനെ വിഴുങ്ങാന്‍ തുടങ്ങിയ ഭീമന്‍ പെരുമ്പാമ്പിനെ ഗ്രാമീണര്‍ കൊന്ന് തിന്നു. സുമാത്ര ഐലന്റിലെ ബതാംഗ് ഗന്‍സല്‍ ജില്ലയിലാണ് സംഭവം.
എണ്ണ പന തോട്ടത്തിലൂടെ പട്രോളിംഗ് നടത്തുന്നതിനിടയിലാണ് സുരക്ഷ ഗാര്‍ഡായ റോബര്‍ട്ട് നബബന്‍ പെരുമ്പാമ്പിനെ കാണുന്നത്. തുടര്‍ന്നിയാള്‍ പാമ്പിനെ പിടികൂടി ചാക്കിലാക്കി. എന്നാല്‍ പാമ്പ് ചാക്ക് പൊട്ടിച്ച് പുറത്തുചാടി നബബനെ വിഴുങ്ങാന്‍ തുടങ്ങി.
കൈ നഷ്ടപ്പെടുന്ന നിലയിലായിരുന്നു നബബന്‍. എന്നാല്‍ നിലവിളി കേട്ട് ഓടിയെത്തിയ ഗ്രാമീണരും ചില സുരക്ഷ ഗാര്‍ഡുകളും ചേര്‍ന്ന് നബബനെ രക്ഷിക്കുകയും പാമ്പിനെ കൊല്ലുകയുമായിരുന്നു. പിന്നീടവര്‍ പാമ്പിനെ മുറിച്ച് കഷണമാക്കി പാകം ചെയ്ത് ഭക്ഷിച്ചു.
നബബനെ ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പെരുമ്പാമ്പിന് 20 അടിയോളം നീളമുണ്ടായിരുന്നു. ഇന്തോനേഷ്യയിലും ഫിലിപ്പൈനിലും സാധാരണ കണ്ടുവരുന്ന പാമ്പുകളാണിത്.
മാര്‍ച്ചില്‍ ഇന്തോനേഷ്യയില്‍ മനുഷ്യനെ വിഴുങ്ങിയ പെരുമ്പാമ്പിനെ കണ്ടെത്തിയിരുന്നു. പാടത്ത് അനങ്ങാനാവാതെ കിടന്ന പെരുമ്പാമ്പിനെ കൊന്ന് വയര്‍ പൊട്ടിക്കുന്നതിനിടയിലാണ് മനുഷ്യ രൂപം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha


























