നോട്ടു നിരോനം: വെളുപ്പിച്ചെടുത്തത് 4500 കോടി

രാജ്യത്തെ നോട്ട് നിരോധനത്തെ തുടർന്ന് 5800ലധികം വരുന്ന കമ്പനികൾ ബാങ്കുകളിൽ നിക്ഷേപിച്ചത് 4574 കോടി രൂപ. 13 ബാങ്കുകളിൽ നിന്നായി 13140 അക്കൗണ്ടുകളുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. ചില കമ്പനികൾ നൂറിലേറെ അക്കൗണ്ടുകൾ ഉപയോഗിച്ചതായും കണ്ടെത്തി.ഇതിൽ ഒരു കമ്പനിക്ക് മാത്രമായി 2134 അക്കൗണ്ടുകൾ ഉണ്ട്. നിക്ഷേപിച്ച ഉടൻ തന്നെ ഭൂരിപക്ഷം തുകയും അക്കൗണ്ടുകളിൽ നിന്ന് പിൻവലിക്കുകയും ചെയ്തു ഇത്തരത്തിൽ 4500ലധികം കോടി രൂപയാണ് വെളുപ്പിച്ചെടുത്തത്.
ബാലൻസില്ലാത്തതോ തുച്ഛമായ നിക്ഷേപം മാത്രമുള്ളതോ ആയ അക്കൗണ്ടുകളിലാണ് നിക്ഷേപം നടത്തിയത്. രണ്ട് ലക്ഷത്തിലേറെ വരുന്ന കടലാസ് കമ്പനികളുടെ രജിസ്ട്രേഷൻ സർക്കാർ നേരത്തേ റദ്ദാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് വൻതോതിൽ കള്ളപ്പണം വെളുപ്പിച്ച വിവരം പുറത്തറിയുന്നത്.
https://www.facebook.com/Malayalivartha


























