തൊഴിൽ ഇല്ലായ്മ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നിർണായകമാകും:യശ്വന്ത് സിൻഹ

വരാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൊഴിലില്ലായ്മ പ്രധാന ഘടകമാകുമെന്ന് ബിജെപി നേതാവ് യശ്വന്ത് സിൻഹ. നേരത്തെ, രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിൽ സർക്കാരിനെയും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയെയും വിമർശിച്ച് സിൻഹ രംഗത്തെത്തിയിരുന്നു ഇത് വലിയ ചർച്ചയായിരുന്നു.
രാജ്യത്ത് കഴിഞ്ഞ കുറച്ചു വർഷങ്ങളായി തൊഴിൽ കുറഞ്ഞുവരുന്നുണ്ട് ഇത് നല്ല ലക്ഷണമാണെന്ന് റെയിൽ മന്ത്രി പിയൂഷ് ഗോയൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു ഇതിനെതിരെയാണ് സിൻഹ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.നല്ലകാലത്തു ജോലികിട്ടുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇന്ത്യയിലെ യുവ വോട്ടർമാർ ആശങ്കാകുലരാണ്. വീടുകളിൽനിന്നു വീടുകളിലേക്കു തൊഴിലില്ലായ്മയെകുറിച്ച് ആശങ്ക പടരുന്നു. ഇത് നിരാശയുണ്ടാക്കുന്നതാണ്.ഇതെല്ലം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും തൊഴിൽ ഇല്ലായ്മ മാത്രമല്ല പണപ്പെരുപ്പവും പ്രധാനപ്രശ്നങ്ങളിലൊന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























