പിതാവിന്റെ കാറിനുള്ളില്‍ കുടുങ്ങിയ സഹോദരങ്ങള്‍ മരിച്ചു

പിതാവിന്റെ ടാക്‌സി കാറില്‍ കുടുങ്ങിയ സഹോദരങ്ങള്‍ മരിച്ചു. ഡല്‍ഹി പ്രാന്തത്തിലെ രന്‍ഹോളയിലാണു സംഭവം. സോനു (5), രാജ് (6) എന്നിവരാണ് ശ്വാസം ലഭിക്കാതെ കാറിനുള്ളില്‍പ്പെട്ട് മരിച്ചത്. ബുധനാഴ്ച വൈകിട്ട് വീട്ടിലെത്തിയ രാജു കാര്‍ ലോക്ക് ചെയ്യാതെ വീട്ടില്‍ പ്രവേശിച്ചു. പിന്നീട് കാര്‍ ലോക്ക് ചെയ്തില്ലെന്ന് മനസിലാക്കി റിമോട്ട് കീ ഉപയോഗിച്ച് ദൂരെനിന്നു കാര്‍ പൂട്ടുകയായിരുന്നു. ഈ സമയം കുട്ടികള്‍ കളിക്കാനായി കാറിനുള്ളിലുണ്ടായിരുന്നു.
ഏറെ വൈകിയിട്ടും കുട്ടികളെ കാണാതായതോടെ ബന്ധുക്കളും സുഹൃത്തുക്കളും ഇവര്‍ക്കായി തെരച്ചില്‍ നടത്തി. മണിക്കൂറുകളോളം കുട്ടികള്‍ക്കായി അന്വേഷണം നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട് കുട്ടികളെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha


























