വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ബംഗ്ലാദേശ് സന്ദർശിക്കാൻ ഒരുങ്ങുന്നു

വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ബംഗ്ലാദേശ് സന്ദർശിക്കാൻ ഒരുങ്ങുകയാണ്. ധാക്കയിൽ നടക്കുന്ന സംയുക്ത കണ്‍സൾട്ടേറ്റീവ് കമ്മീഷൻ മീറ്റിംഗിൽ പങ്കെടുക്കുന്നതിന്‍റെ ഭാഗമായാണ് സന്ദർശനം.
ഒക്ടോബർ അവസാനംവരെ സുഷമ ബംഗ്ലാദേശിലുണ്ടാകും. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുമായും ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.എച്ച്. മഹമുദ് അലിയുമായും സുഷമ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളുടെ തമ്മിലുള്ള നിരവധി ഉഭയകക്ഷി പ്രശ്നങ്ങൾ ചർച്ചയാകുമെന്നാണ് സൂചന. 2015 ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ധാക്ക സന്ദർശിച്ചപ്പോൾ കൈക്കൊണ്ട തീരുമാനങ്ങൾ നടപ്പിലാക്കുന്നതിലെ പുരോഗതി വിലയിരുന്നതിന്‍റെ ഭാഗമായി കൂടിയാണ് സുഷമയുടെ സന്ദർശനം. കഴിഞ്ഞ ഏപ്രിലിൽ ഷേഖ് ഹസീന ഇന്ത്യ സന്ദർശിച്ചിരുന്നു.
https://www.facebook.com/Malayalivartha


























