സുഷമ സ്വരാജ് ബംഗ്ലാദേശ് സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു

വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഒക്ടോബര്‍ അവസാനവാരം ബംഗ്ലാദേശ് സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു. ധാക്കയില്‍ നടക്കുന്ന സംയുക്ത കണ്‍സള്‍ട്ടേറ്റീവ് കമ്മീഷന്‍ മീറ്റിംഗില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുമായും ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.എച്ച്. മഹമുദ് അലിയുമായും സുഷമ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളുടെ തമ്മിലുള്ള നിരവധി ഉഭയകക്ഷി പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.
2015 ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ധാക്ക സന്ദര്‍ശിച്ചപ്പോള്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിലെ പുരോഗതി വിലയിരുന്നതിന്റെ ഭാഗമായി കൂടിയാണ് സുഷമയുടെ സന്ദര്‍ശനം. കഴിഞ്ഞ ഏപ്രിലില്‍ ഷേഖ് ഹസീന ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha


























