പ്രധാനമന്ത്രിയുടെ ഗുജറാത്ത് സന്ദര്‍ശനം ഇന്നു മുതല്‍ ആരംഭിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനം ഇന്ന് തുടങ്ങും. സന്ദര്‍ശനത്തോട് അനുബന്ധിച്ച് നിരവധി പദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ദ്വാരകയിലെ ദ്വാരകദീഷ് ക്ഷേത്രം വ്യാഴാഴ്ച രാവിലെ അദ്ദേഹം സന്ദര്‍ശിക്കും. ഇതിനു പുറമെ ഓഖാബെത് ദ്വാരക പാലത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് അദ്ദേഹം നിര്‍വ്വഹിക്കും. തുടര്‍ന്ന് ദ്വാരകയില്‍ പൊതുജനത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിക്കും.
ദ്വാരകയിലെ പരിപാടികള്‍ക്കു ശേഷം ചോട്ടില, സുരേന്ദ്രനഗര്‍ ജില്ലകള്‍ അദ്ദേഹം സന്ദര്‍ശിക്കും. രാജ്‌കോട്ടിലെ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിന്റെ ശിലാസ്ഥാപന കര്‍മ്മം അദ്ദേഹം നിര്‍വ്വഹിക്കും. തുടര്‍ന്ന് ഗാന്ധിനഗര്‍, ഹത്‌കേശ്വര്‍ എന്നിവിടങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തും. ഒക്ടോബര്‍ എട്ടിന് വൈകീട്ട് അദ്ദേഹം ദല്‍ഹിക്ക് തിരികെ പോകും.
അടുത്ത വര്‍ഷം ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനം. സംസ്ഥാന ഒട്ടുമിക്ക ജില്ലകളിലും വിവിധ പദ്ധതികള്‍ സാക്ഷാത്കരിച്ച് ബിജെപിക്ക് വന്‍ വിജയം നേടുമെന്നാണ് പാര്‍ട്ടി നേതൃത്വം പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha


























