മോദിയെ വിവാഹം ചെയ്യണമെന്നുണ്ട്.... പ്രധാനമന്ത്രിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി നാല്‍പതുകാരിയുടെ സമരം

വിവാഹം ചെയ്യുന്നത് തെറ്റൊന്നുമല്ല. എന്നാല്‍ പ്രധാനമന്ത്രിയെ വിവാഹം ചെയ്യണമെന്ന ആഗ്രഹം കുറച്ച് കൂടുതലാണ്.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ജന്തര്‍ മന്ദറിന് മുന്നില്‍ നാല്‍പതുകാരിയുടെ വ്യത്യസ്തമായ 'സമരം'. ജയ്പൂര്‍ സ്വദേശിനി ഓം ശാന്തി ശര്‍മയാണ് സമരവുമായി ജന്തര്‍ മന്ദറിന് മുന്നിലുള്ളത്. സെപ്റ്റംബര്‍ എട്ടുമുതലാണ് ഓം ശാന്തിയുടെ സമരം ആരംഭിച്ചത്.
തന്റെ മാനസികനിലയ്ക്ക് തകരാറൊന്നുമില്ലെന്ന് ശാന്തി പറയുന്നു. 'പ്രധാനമന്ത്രി ഒറ്റയ്ക്കാണ്. അദ്ദേഹത്തിന് ഒരുപാട് ജോലികള്‍ ചെയ്യാനുമുണ്ട്'. പ്രധാനമന്ത്രിയെ വിവാഹം ചെയ്യാനുള്ള കാരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഓം ശാന്തിയുടെ മറുപടി ഇങ്ങനെ.
'എനിക്കറിയാം അദ്ദേഹത്തെ കാണാന്‍ ആളുകള്‍ അനുവദിക്കില്ലെന്ന്. എന്നാല്‍ അദ്ദേഹത്തിന് സഹായം ആവശ്യമാണെന്ന കാര്യവും എനിക്കറിയാം. ഇതേക്കുറിച്ച് കേള്‍ക്കുമ്പോള്‍ ആളുകള്‍ ചിരിക്കും. എനിക്കറിയാം. എനിക്ക് മോദിജിയോട് ബഹുമാനമാണ്. മുതിര്‍ന്നവരെ ബഹുമാനിക്കാനും അവരെ ജോലികളില്‍ സഹായിക്കാനും നമ്മുടെ സംസ്‌കാരം ചെറുപ്പം മുതല്‍ തന്നെ പഠിപ്പിക്കുന്നുണ്ട്. എന്നെക്കൊണ്ടാവുന്നത് ഞാന്‍ ചെയ്യാന്‍ ശ്രമിക്കുന്നു. ഓം ശാന്തി കൂട്ടിച്ചര്‍ക്കുന്നു.
വിവാഹമോചിതയാണ് ഓംശാന്തി. ആദ്യവിവാഹത്തില്‍ ഒരു മകളുമുണ്ട്. നല്ല സാമ്പത്തിക സ്ഥിതിയാണ് തന്റേതെന്നും ഇവര്‍ അവകാശപ്പെടുന്നു. ജയ്പുറില്‍ ധാരാളം സ്ഥലവും പണവും സ്വന്തമായുണ്ട്. അവയില്‍ കുറച്ച് വില്‍ക്കാനും മോദിക്കായി സമ്മാനം വാങ്ങാനും ഉദ്ദേശിക്കുന്നതായും ഓം ശാന്തി പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.പ്രധാനമന്ത്രി കാണാനെത്തും വരെ ഇവിടെയിരിക്കുമെന്നാണ് ഓംശാന്തി പറയുന്നു.
https://www.facebook.com/Malayalivartha


























