ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ നാല് അംഗങ്ങള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ട നിലയില്‍

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ നാല് അംഗങ്ങള്‍ ഉള്‍പ്പെടെ അഞ്ച് പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മാനസസരോവര്‍ പാര്‍ക്കിനോട് ചേര്‍ന്നുള്ള വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നുപൂര്‍ ജിന്‍ഡാല്‍ (35), അഞ്ജലി ജിന്‍ഡാല്‍ (33), ഊര്‍മിള (65), സംഗീത് ഗുപ്ത (43), കാവല്‍ക്കാരന്‍ രാകേഷ് (50) എന്നിവരാണ് മരിച്ചത്.
മൃതദേഹങ്ങളില്‍ മുറിവേറ്റ പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു. കുടുംബത്തിലെ സ്വത്ത് തര്‍ക്കമാണ് കൂട്ട കൊലയില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























