ദീപാവലി ഓഫർ നൽകിയ ഡീലർക്ക് കിട്ടിയ പണി...

ദീപാവലി പ്രമാണിച്ച് ഓഫർ നൽകിയ ഡീലർക്ക് പിന്നീട് ആ ഓഫർ പിൻവലിക്കേണ്ട അവസ്ഥയാണുണ്ടായത്. ഓഫർ നൽകിയ ആൾക്ക് തന്നെ പാരയാകുന്നത് ഇതാദ്യമാകും. ക്യാഷ് ഡിസ്‍കൗണ്ടിൽനിന്നും എക്സേഞ്ച് ഓഫറിൽനിന്നും വ്യത്യസ്തമായി ബൈക്ക് വാങ്ങിയാൽ ആടിനെ സൗജന്യമായി ലഭിക്കുന്ന ഓഫർ.
തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ ഹീറോ മോട്ടോകോര്‍പ്പ് ഡീലര്‍ ഗായത്രി മോട്ടോഴ്സാണ് ഒാഫര്‍ നല്‍കി പുലിവാല് പിടിച്ചത്. ദീപാവലി പ്രമാണിച്ച് ഒക്ടോബര്‍ 11 മുതല്‍ 14 വരെ ഹീറോ ബൈക്ക് വാങ്ങുന്ന എല്ലാവര്‍ക്കും ആടിനെ സൗജന്യമായി നല്‍കുമെന്നായിരുന്നു ഓഫര്‍. ഇതോടെ ഡീലര്‍ഷിപ്പിലേക്ക് ഫോണ്‍വിളിയുടെ പ്രവാഹമായിരുന്നു.
ഓഫർ നൽകി ആദ്യദിവസം തന്നെ ബുക്കിങ്ങുകളുടെ പ്രവാഹമായിരുന്നു. വീണ്ടും ബുക്കിങ്ങ് കൂടിയതോടെ ഇത്രയും ആടുകളെ സംഘടിപ്പിക്കാന്‍ സാധിക്കില്ലെന്നും പണി പാളിയെന്നും ഡീലര്‍ക്ക് മനസ്സിലായി. അപകടം മനസിലാക്കിയ ഡീലര്‍ ഓഫര്‍ പിന്‍വലിക്കുകയും ചെയ്തു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഇത്രയധികം ആടുകളെ സംഘടിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ സാധിക്കാത്തതിനാലാണ് ഓഫര്‍ പിന്‍വലിക്കാന്‍ ഡീലര്‍ നിര്‍ബന്ധിതമായത്. ഇനി ബുക്ക് ചെയ്യുന്നവര്‍ക്ക് എത്രയും പെട്ടെന്ന് മറ്റൊരു ഓഫര്‍ നല്‍കാനുള്ള ശ്രമത്തിലാണ് ഗായത്രി മോട്ടോഴ്സ്.
https://www.facebook.com/Malayalivartha


























