ചരക്ക് സേവന നികുതി പരിഷ്കരണം സാധാരണക്കാര്‍ക്കുള്ള സമ്മാനമെന്ന് പ്രധാനമന്ത്രി

ചരക്ക് സേവന നികുതിനിരക്ക് പരിഷ്കരണം സാധാരണക്കാര്‍ക്കുള്ള ദീപാവലി സമ്മാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഗുജറാത്തില്‍ അയ്യായിരം കോടിയുടെ ഹൈവേ വികസനപദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മോദി, രാജ്കോട്ടിലെ വിമാനത്താവളം ഉള്‍പെ്പടെ വിവിധ പദ്ധതികള്‍ക്കും തുടക്കമിടും. പ്രധാനമന്ത്രിയായ ശേഷം ആദ്യമായി ജന്‍മസ്ഥലമായ വാഡ്നഗറിലെത്തുന്ന അദ്ദേഹം, റാലിയെ അഭിസംബോധനചെയ്യും. കോണ്‍ഗ്രസ് ഉപാധ്യകഷന്‍ രാഹല്‍ഗാന്ധിയുടെ പര്യടനത്തിന് പിന്നാലെയാണ് മോദിയുടെ ഗുജറാത്ത് സന്ദര്‍ശനം.
https://www.facebook.com/Malayalivartha


























