പെല്ലറ്റ് ബുള്ളറ്റുകള്‍ക്ക് പകരം ഇനി പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ കശ്മീരില്‍ പ്രക്ഷോഭകരെ നേരിടും

പെല്ലറ്റുകള്‍ക്ക് പകരം പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ ഇനി കശ്മീരില്‍ പ്രക്ഷോഭകരെ നേരിടും. പെല്ലറ്റ് തോക്കുകള്‍ വെടിയേല്‍ക്കുമ്ബോള്‍ ശരീരത്തില്‍ വലിയ അപകടമുണ്ടാക്കുന്നുവെന്ന് കണ്ടതിനെ തുടര്‍ന്നാണ് പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ വരുന്നത്. പെല്ലറ്റുകള്‍ക്ക് പകരം സംവിധാനം വികസിപ്പിക്കാന്‍ സുപ്രീം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഇത് പ്രകാരം കാശ്മീര്‍ താഴ്വരയിലേക്ക് 21000 റൗണ്ട് പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ അയച്ചതായി മുതിര്‍ന്ന സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ആര്‍ആര്‍ ഭട്ട്നഗര്‍ വെളിപ്പെടുത്തി. എകെ 47,56 സീരിസുകള്‍ക്ക് യോജിക്കുന്ന വിധത്തിലുള്ളതാണ് പ്ലാസ്റ്റിക് ബുള്ളറ്റുകള്‍.ഡിആര്‍ഡിഒ ആണ് പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ വികസിപ്പിച്ചത്.
വെടിയേല്‍ക്കുന്നവര്‍ക്ക് മരണം സംഭവിക്കാത്ത രീതിയിലുള്ള നോണ്‍ ലെതല്‍ ബുള്ളറ്റുകളാണ് ഇവ. പാവ ബുള്ളറ്റുകളും ഡിആര്‍ഡിഒ വികസിപ്പിച്ചിരുന്നു. പാവ ബുള്ളറ്റുകള്‍ കശ്മീരില്‍ ഉപയോഗിക്കുമോ എന്ന് വ്യക്തമല്ല.
https://www.facebook.com/Malayalivartha


























