എനിക്കെല്ലാം ഗുജറാത്ത്... ബാല്യത്തിലെ ഓര്‍മ്മകള്‍ അയവിറക്കി മോദി ഇന്ന് ജന്മനാട്ടില്‍

ബാല്യത്തിലെ ഓര്‍മ്മകള്‍ അയവിറക്കി മോദി ഇന്ന് ജന്മനാട്ടിലെത്തും.പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് ജന്മനാടായ ഗുജറാത്തിലെ വഡനഗറിലെത്തുന്നത്. ബാല്യത്തില്‍ മോദി ചായ വിറ്റ റെയില്‍വേ സ്‌റ്റേഷനിലെ പുതിയ മന്ദിരം, മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒട്ടേറെ വികസന പദ്ധതികള്‍ക്കാണു രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മോദി തുടക്കമിട്ടത്. ദ്വാരകയിലെ ദ്വരകാദീശ് ക്ഷേത്രത്തില്‍ പൂജയോടെയായിരുന്നു തുടക്കം.
ഗുജറാത്തു കടലിലെ ദ്വീപായ ശംഖോധറില്‍ ( ബെറ്റ് ദ്വാരക) നിന്നു ഓഖയിലേക്കുള്ള എണ്ണായിരം കോടിയുടെ പാലം, രാജ്‌കോട്ടില്‍ ഗ്രീന്‍ഫില്‍ഡ് വിമാനത്താവളം എന്നിവയുടെ ശിലാസ്ഥാപനം നടത്തിയ പ്രധാനമന്ത്രി ദേശീയപാതാ വികസനപദ്ധതികള്‍ക്കും തുടക്കമിട്ടു. സുരേന്ദ്രനഗറില്‍ കുടിവെള്ള പദ്ധതിയും ക്ഷീരസംസ്‌കരണ സമുച്ചയവും ഉദ്ഘാടനം ചെയ്തു.
നര്‍മദ നദിയിലെ ഭട്ഭുട് അണക്കെട്ടിന്റെ നിര്‍മാണോദ്ഘാടനം, സൂറത്തില്‍നിന്നു ബിഹാറിലേക്കുള്ള അന്ത്യോദയ എക്‌സ്പ്രസിന്റെ ഫ്‌ലാഗ് ഓഫ് എന്നിവ നിര്‍വഹിച്ച ശേഷം ഇന്നു ഡല്‍ഹിക്കു മടങ്ങുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha


























