പെല്ലറ്റ് ഗണ്ണുകള്‍ക്ക് പകരം ജമ്മു കാശ്മീരില്‍ ഇനി പ്ലാസ്റ്റിക് ബുള്ളറ്റ്

പെല്ലറ്റ് ഗണ്ണുകള്‍ക്ക് സൈന്യം ഒടുവില്‍ ജമ്മു കശ്മീരില്‍ നിന്നും പിന്‍വലിക്കുന്നു. പെല്ലറ്റ് ഗണ്ണുകള്‍ക്ക് പകരം ജമ്മു കശ്മീരില്‍ ഇനി പ്ലാസ്റ്റിക് ബുള്ളറ്റുകളാകും പ്രതിഷേധക്കാരെ നേരിടാന്‍ സൈന്യം പ്രയോഗിക്കുക. 21,000 റൗണ്ട് പുതിയ ബുള്ളറ്റുകള്‍ സിആര്‍പിഎഫ് അയച്ചുനല്‍കിയതായി മുതിര്‍ന്ന സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ആര്‍.ആര്‍ ഭട്ട്‌നഗര്‍ പറഞ്ഞു.
പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ സൈന്യം പുതുതായി വികസിപ്പിച്ച കുറഞ്ഞ അപകടകാരികളായ ആയുധമാണ് പ്ലാസ്റ്റിക് ബുള്ളറ്റുകള്‍. ഏകദേശം 21000 പ്ലാസ്റ്റിക് തിരകള്‍ കശ്മീരിലെ എല്ലാ യൂണിറ്റുകളിലേക്കും കൈമാറിയിട്ടുണ്ടെന്നും ജനറല്‍ ആര്‍ആര്‍ ഭട്‌നഗര്‍ പറഞ്ഞു. എകെ 47,56 സീരിസുകള്‍ക്ക് യോജിക്കുന്ന വിധത്തിലാണ് പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























