വെള്ളക്കടുവയുടെ ആക്രമണത്തില്‍ പരിപാലകന്‍ കൊല്ലപ്പെട്ടു

ബംഗളൂരുവിലെ ബന്നാര്‍ഗട്ട ദേശീയ ഉദ്യാനത്തില്‍ രണ്ട് വെള്ളക്കടുവകളുടെ ആക്രമണത്തില്‍ പരിപാലകന്‍ കൊല്ലപ്പെട്ടു. നാല്‍പ്പതുകാരനായ ആഞ്ജനേയയെ ആണ് ഇന്നലെ വൈകിട്ട് കടുവകള്‍ ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ തല്‍ക്ഷണം മരിച്ചു.
പതിവുപോലെ ഭക്ഷണവുമായി കൂടിനകത്ത് കയറിയപ്പോഴാണ് ആഞ്ജനേയയെ കടുവകള്‍ ആക്രമിച്ചതെന്ന് അഡീഷണല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഒഫ് ഫോറസ്റ്റ് സി.ജയറാം പറഞ്ഞു.
https://www.facebook.com/Malayalivartha


























