റെയില്‍വേയില്‍ നിലനില്‍ക്കുന്ന വിഐപി സംസ്‌കാരം അവസാനിപ്പിക്കാന്‍ ഒരുങ്ങി റെയില്‍വേ മന്ത്രാലയം

36 വര്‍ഷമായി നിലനില്‍ക്കുന്ന വി.ഐ.പി സംസ്‌കാരം അവസാനിപ്പിക്കാന്‍ ഒരുങ്ങി റെയില്‍വേ മന്ത്രാലയം. ഇതിന്റെ ഭാഗമായി ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വീടുകളില്‍ ജോലി നോക്കുന്ന ജീവനക്കാരോട് എത്രയും വേഗം തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. മുപ്പതിനായിരത്തിലധികം ജീവനക്കാരെയാണ് ഇത്തരത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സഹായത്തിനായി റെയില്‍വേ നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ഏഴായിരത്തോളം ജീവനക്കാര്‍ക്ക് വിടുതല്‍ ഉത്തരവ് നല്‍കിയതായി റെയില്‍വേ വക്താവ് പറഞ്ഞു.
കൂടാതെ, ചെയര്‍മാനോ മറ്റ് ബോര്‍ഡ് മെമ്പര്‍മാരോ വരുമ്പോള്‍ അവരെ സ്വീകരിക്കാന്‍ ജനറല്‍ മാനേജര്‍മാര്‍ എത്തണമെന്ന സര്‍ക്കുലര്‍ നിലവിലുണ്ട്. പുതിയ തീരുമാനത്തോടു കൂടി ഇത് ഒഴിവാകുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനി പറഞ്ഞു.
https://www.facebook.com/Malayalivartha


























