വിവാഹ വേദിയിലെ കാഴ്ച കണ്ട് ഞെട്ടി വിരുന്നുകാര്‍...

ഇപ്പോള്‍ വിവാഹവേദികളില്‍ നടക്കുന്നത് എന്താണെണ് ആര്‍ക്കും മുന്‍കൂട്ടി പറയാന്‍ പറ്റാതായിരിക്കുകയാണ്. എന്താണ് ഇന്നു വിവാഹ വേദിയില്‍ അരങ്ങേറുന്നത് എന്ന ആകാംഷയോടെയാണ് വിവാഹത്തിന് പങ്കെടുക്കാന്‍ എത്തുന്ന ഓരോ വിരുന്നുകാരും. ക്രിയേറ്റിവിറ്റിയുടെയും ആവിഷ്‌ക്കാരത്തിന്റെയും എല്ലാ സാധ്യതകളും പ്രയോഗിക്കുന്ന സ്ഥലമായി പല വിവാഹ വേദികളും മാറിരിക്കുകയാണ്.
അത്തരത്തില്‍ ഒരു വിചിത്രമായ വിവാഹമാണു ഹൈദരാബാദില്‍ അരങ്ങേറിയത്. ഇതിഹാസ സീരിയലുകളിലും ഭക്തി സീരിയലുകളിലും കണ്ടു വരുന്ന ദൈവിക കഥാപാത്രങ്ങളുടെ വേഷഭൂഷാധികളോടെ വരനും വധുവും ബന്ധുക്കളും വിവാഹത്തിന് എത്തി.
കണ്ടു നിന്നവര്‍ക്കാകട്ടെ ഇത് ഒരു അത്ഭുതകാഴ്ചയായി മാറി. ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലാണ് അല്‍പ്പം വിചിത്രമായ ഈ വിവാഹം അരങ്ങേറിയത്. ഈ പ്രദേശത്തെ ആള്‍ദൈവമായ ശ്രീധര്‍ സ്വാമിയുടെ വിവാഹമാണ് ഇത്ര വ്യത്യസ്തമായി നടന്നത്. ആള്‍ദൈവമായ ശ്രീധര്‍ സ്വാമിയും ഭാര്യയും കിരീടവും സ്വര്‍ണ്ണമാലയും അരപ്പട്ടയും കെട്ടി രാജകീയമായ വേഷത്തിലാണ് എത്തിയത്. ചടങ്ങില്‍ പങ്കെടുത്ത കുട്ടികള്‍ പോലും ദേഹം മുഴുവന്‍ മൂടുന്ന സ്വര്‍ണ്ണമാലകള്‍ ധരിച്ചാണ് വിവാഹത്തിന് എത്തിയത്.
https://www.facebook.com/Malayalivartha


























