മഹാരാഷ്ട്രയിലെ യവാത്മൽ ജില്ലയിൽ കീടനാശിനി ശ്വസിച്ച് മരിച്ചവരുടെ എണ്ണം 20 ആയി

മഹാരാഷ്ട്രയിലെ യവാത്മൽ ജില്ലയിൽ കീടനാശിനി പ്രയോഗത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി. 25 പേർക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. കീടനാശിനി പ്രയോഗംമൂലം 700 കർഷകർ ചികിത്സയിലാണ്.യവാത്മലിലെ വിദർഭയിലാണ് സംഭവം. അതേസമയം പ്രശ്നം സർക്കാരിന്‍റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ജില്ലാഭരണകൂടത്തിന് യഥാസമയം സാധിച്ചില്ലെന്ന് മഹാരാഷ്ട്ര കൃഷിമന്ത്രി പറഞ്ഞു.
കേന്ദ്ര കീടനാസിനി ബോർഡിന്‍റെ ചട്ടങ്ങൾ പാലിക്കത്തതാണ് സംഭവത്തിനു കാരണമെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























