രോഹിംഗ്യൻ അഭയാർഥികൾ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി രണ്ട് പേർ മരിച്ചു

രോഹിംഗ്യൻ അഭയാർഥികൾ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി രണ്ട് മരണം. കലാപങ്ങളെ തുടർന്നു മ്യാൻമാറിൽനിന്നു ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത രോഹിംഗ്യകൾ സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
സംഭവത്തിൽ കുട്ടികളടക്കം നിരവധി പേരെ കാണാതായി. നൂറിലധികം ആളുകൾ ബോട്ടിൽ കയറിയതാണ് അപകടകാരണം. മ്യാൻമാറിനെയും ബംഗ്ലാദേശിനെയും വേർത്തിരിക്കുന്ന നഫ് നദിയിലാണ് അപകടമുണ്ടായത്.
https://www.facebook.com/Malayalivartha


























