ഹിന്ദുക്കൾ മുസ്ലീങ്ങളുമായി യാതൊരു വ്യാപാരബന്ധവും ഉണ്ടാക്കരുതെന്ന് ശ്രീരാമസേനാത്തലവൻ

ഭാവിയിൽ തെരുവുയുദ്ധം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അതിനാൽ ഹിന്ദുക്കൾ വീടുകളിൽ വാൾ കരുതിവയ്ക്കണമെന്നും ശ്രീരാമസേനാത്തലവൻ പ്രമോദ് മുത്താലിക്. മംഗളൂരു കദ്രിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ രക്ഷിക്കാൻ ഹിന്ദുക്കളെല്ലാം വീട്ടിൽ വാൾ സൂക്ഷിക്കണമെന്നും ഹിന്ദുക്കൾ മുസ്ലീങ്ങളുമായി ഒരുവിധ വ്യാപാരബന്ധവും ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ബാബറിമസ്ജിദ് തകർത്ത് 25 വർഷം കഴിഞ്ഞിട്ടും രാമക്ഷേത്രം നിർമിക്കാൻ കഴിഞ്ഞിട്ടില്ലെന്നും മുത്താലിക് പറഞ്ഞു.
https://www.facebook.com/Malayalivartha


























