ഇന്ധന നികുതി കുറച്ച് ഗുജറാത്ത് സര്‍ക്കാര്‍ ; പെട്രോളിനും ഡീസലിനും വിലകുറയും

ഇന്ധന വിലയിന്മേല്‍ ചുമത്തുന്ന മൂല്യവര്‍ധന നികുതി (വാറ്റ്) ഗുജറാത്ത് സര്‍ക്കാര്‍ കുറച്ചു. ഇന്ധനത്തിനുള്ള സംസ്ഥാന നികുതിയില്‍ നാലു ശതമാനമാണ് കുറവ് വരുത്തിയതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് പെട്രോളിന് ലീറ്ററിന് 2.93 ഡീസലിന് 2.72 രൂപയും കുറയും. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ പുതിയ വില പ്രാബല്യത്തില്‍ വരും.
ഈമാസമാദ്യം ഇന്ധന വിലയുടെ എക്‌സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ കുറച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് പെട്രോളിനും ഡീസലിനുമുള്ള നികുതി അഞ്ചു ശതമാനം കുറയ്ക്കണമെന്നു പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര നിര്‍ദേശം പാലിച്ച് വാറ്റ് കുറച്ച ആദ്യ സംസ്ഥാനമാണ് ഗുജറാത്ത്.
സംസ്ഥാനത്തെ നികുതി കുറയ്ക്കാനാകില്ലെന്നാണ് കേരളത്തിന്റെ നിലപാട്. നികുതി കുറയ്ക്കുന്നത് ചിന്തിക്കാന്‍ സാധിക്കില്ല. എക്‌സൈസ് നികുതിയില്‍ രണ്ടുരൂപ കുറച്ചത് കേന്ദ്രസര്‍ക്കാരിന്റെ തട്ടിപ്പാണെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























