അയോധ്യയില്‍ രാമന്റെ കൂറ്റന്‍ പ്രതിമ നിര്‍മ്മിക്കാന്‍ യോഗി സര്‍ക്കാര്‍ ഒരുങ്ങുന്നു

സരയൂ നദിക്കരയില്‍ രാമന്റെ കൂറ്റന്‍ പ്രതിമ നിര്‍മിക്കാന്‍ യോഗി സര്‍ക്കാര്‍ ഒരുങ്ങുന്നു. അയോധ്യയിലെ തര്‍ക്ക സ്ഥലത്തിന് അടുത്താണ് 100 മീറ്ററോളം ഉയരത്തില്‍ രാമന്റെ പ്രതിമ നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. അയോധ്യയെ ആത്മീയ ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രതിമ നിര്‍മാണം എന്നാണ് കരുതപ്പെടുന്നത്. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതിമ നിര്‍മാണത്തെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചു വരികയാണ്. ഉത്തര്‍പ്രദേശിലെ വിവിധ ഇടങ്ങളുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള നിര്‍ദേശങ്ങളുണ്ട്. ഇന്തോനേഷ്യയിലെ ബാലിയില്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനായി ഇത്തരത്തില്‍ നിരവധി നിര്‍മിതികളും പ്രതിമകളും കാണാമെന്ന് യു.പിയിലെ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് ചുമതല വഹിക്കുന്ന അവിനാശ് അശ്വതി പറഞ്ഞു. അതേസമയം, ദീപാവലി ആഘോഷങ്ങള്‍ക്കായി യോഗി ആദിത്യനാഥ് അടുത്ത ആഴ്ച അയോധ്യയിലെത്തും. യു.പി ഗവര്‍ണര്‍ രാം നായിക്ക്, ടൂറിസം മന്ത്രി കെ.ജെ. അല്‍ഫോണ്‍സ്, സാംസ്‌കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മ എന്നിവരും പങ്കെടുക്കുന്നുണ്ട്.
അയോധ്യയുടെ പ്രാധാന്യം വിസ്മരിക്കാന്‍ നമുക്ക് ആവില്ല. പല ഹിന്ദുക്കളും അയോധ്യയെ അവരുടെ വിശ്വാസത്തിന്റെ ഭാഗമായാണ് പരിഗണിക്കുന്നത്.
https://www.facebook.com/Malayalivartha


























