അമേഠിയില്‍ 60 വര്‍ഷമായി ഗാന്ധി കുടുംബം എന്ത് ചെയ്‌തെന്ന് അമിത്ഷാ

ഉത്തര്‍പ്രദേശിലെ അമേഠിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ചെയ്ത വികസനപ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, തന്റെ കുടുംബം മൂന്ന് തലമുറയായി അമേഠിയില്‍ എന്ത് ചെയ്‌തെന്നും അതിന്റെ കണക്കുകളാണ് ജനങ്ങള്‍ക്ക് അറിയേണ്ടതെന്നും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസിന്റെ കോട്ടയായ അമേഠിയയില്‍ നടത്തുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ ചെയ്ത വികസന പ്രര്‍ത്തനങ്ങളുടെ കണക്കുകള്‍ ബോധിപ്പിക്കാമെന്നും നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാമെന്നും അമിത് ഷാ പറഞ്ഞു.
അമേഠി പരമ്പരാഗതമായി കോണ്‍ഗ്രസ് മണ്ഡലമാണെങ്കിലും 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയും സ്മൃതി ഇറാനിയും തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ് നടന്നത്. സ്മൃതി ഇറാനി പരാജയപ്പെട്ടെങ്കിലും 2009 ലെ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് കിട്ടിയ ഭൂരിപക്ഷമായ 3.70 ലക്ഷം 1.07 ലക്ഷമാക്കാന്‍ സ്മൃതി ഇറാനിക്ക് കഴിഞ്ഞിരുന്നു. അമേഠിയില്‍ യുപിഎ ഭരണകാലത്ത് നടപ്പാക്കാനാരംഭിച്ച പദ്ധതികള്‍ വീണ്ടും ഉദ്ഘാടനം ചെയ്യുകയാണ് ബിജെപി ചെയ്യുന്നതെന്ന് കഴിഞ്ഞയാഴ്ച സ്ഥലം സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.
കേന്ദ്രമന്ത്രി സ്മൃതി ഇറാനി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha


























