അഫ്ഗാൻ അതിർത്തിയിൽ പാക്കിസ്ഥാൻ മതിൽ നിർമിക്കാനൊരുങ്ങുന്നു

അഫ്ഗാൻ അതിർത്തിയിൽ പാക്കിസ്ഥാൻ മതിൽ നിർമിക്കാനൊരുങ്ങുന്നു. 2,500 കിലോമീറ്റർ നീളത്തിലാണ് മതിൽ നിർമ്മാണം.
അഫ്ഗാനിൽനിന്നുള്ള ഇസ്‌ലാമിക് ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനാണ് മതിൽനിർമ്മാണം എന്നാണ് പാക്കിസ്ഥാന്റെ വിശദീകരണം. പഷ്തൂണ്‍ വംശജർ വസിക്കുന്ന മേഖലയിലൂടെയായിരിക്കും മതിൽ നിർമിക്കുക. ബലൂചിസ്ഥാനിലെ ചമ്മാൻ ജില്ലയിലെ ഏഴു ഗ്രാമങ്ങൾ ഉൾപ്പെടുന്നതാണ് ഈ ആതിർത്തി. മതിൽ നിർമിക്കുന്നതിന്‍റെ ഭാഗമായി അതിർത്തിയിൽ 100 സൈനിക പോസ്റ്റുകൾ സ്ഥാപിക്കും.
ഏകദേശം 30,000 സൈനികരെ ഇവിടെ നിയമിക്കുമെന്നും ഉയർന്ന സൈനിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം, പാക്കിസ്ഥാന്‍റെ തീരുമാനത്തിനെതിരേ അഫ്ഗാനിസ്ഥാൻ രംഗത്ത് വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha


























