ഷൂട്ടിംഗ് റേഞ്ചിൽ പരിശീലനം നടത്തവെ മിന്നലേറ്റ് മൂന്ന് സിഐഎസ്എഫ് ജവാൻമാർക്ക് പരിക്ക്

ഷൂട്ടിംഗ് റേഞ്ചിൽ പരിശീലനം നടത്തവെ മിന്നലേറ്റ് മൂന്ന് സിഐഎസ്എഫ് ജവാൻമാർക്ക് പരിക്ക്. താനെയിലെ ലോക്മാന്യനഗറിലെ വ്യോമസേനയുടെ ഫയറിംഗ് റേഞ്ചിലാണ് സംഭവം.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവമുണ്ടായത്. പരിക്കേറ്റ മുഹമ്മദ് ഇക്ബാൽ (32), കാൽ ജ്യോതിനാഥ് (28), മുകേഷ് കുമാർ (28) എന്നിവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഇക്ബാലിന്‍റെ നില ഗുരുതരമാണ്. ഷൂട്ടിംഗ് റേഞ്ചിൽ പരിശീലനം നടത്തവെയാണ് മിന്നലേറ്റത്.
https://www.facebook.com/Malayalivartha


























