12 വയസ്സുകാരനെ ഭിക്ഷയെടുപ്പിച്ച മാതാവ് അറസ്റ്റില്‍

ഭിക്ഷാടനം നടത്തുന്നതിനിടയില്‍ 12 വയസ്സുകാരന്‍ വിശന്ന് തളര്‍ന്നുവീണു. മകനെ ഭിക്ഷയെടുപ്പിച്ച മാതാവിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കി. തമിഴ്‌നാട് സ്വദേശിനി മല്ലികയെയാണ് (55) അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം നടന്നത്. കാസര്‍കോട് നഗരത്തില്‍ പഴയ ബസ്‌സ്റ്റാന്‍ഡ് പരിസരത്താണ് മകനെ ഭിക്ഷയെടുക്കാന്‍ വിട്ടത്. ഇതിനിടയില്‍ കുട്ടി ഭിക്ഷാപാത്രവുമായി തളര്‍ന്നുവീണു.
സമീപത്തുണ്ടായിരുന്ന ഓട്ടോ െ്രെഡവര്‍മാര്‍ ഓടിയെത്തി കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടറുടെ പരിശോധനയിലാണ് വിശന്ന് തളര്‍ന്നാണ് വീണത് എന്ന് കണ്ടെത്തിയത്. സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് ടൗണ്‍ എസ്.ഐ അജിത്കുമാര്‍ സ്ഥലത്തെത്തി മല്ലികയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഇവര്‍ക്ക് മൂന്നു മക്കളാണുള്ളത്. പത്തും പന്ത്രണ്ടും വയസ്സുള്ള രണ്ടു കുട്ടികളെയാണ് പഴയ ബസ്‌സ്റ്റാന്‍ഡില്‍ ഭിക്ഷാടനത്തിന് വിട്ടത്. ഇവരെ പരവനടുക്കത്തെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. രണ്ടു വയസ്സുള്ള കുഞ്ഞിനെയും മല്ലികയെയും കാഞ്ഞങ്ങാട് സബ്ജയിലിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha


























