പെട്രോള്‍ പമ്പ് സമരം പിന്‍വലിച്ചു

ഒക്ടോബര്‍ 13ന് നടത്താനിരുന്ന പെട്രോള്‍ പമ്പ് ഉടമകളുടെ സമരം പിന്‍വലിച്ചു. എണ്ണക്കമ്പനികളുമായി ഒപ്പിട്ട കരാര്‍ നടപ്പാക്കുക, വിപണി നിയന്ത്രണചട്ടത്തിനു കീഴിലുള്ള ന്യായരഹിത പിഴകള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം പ്രഖ്യാപിച്ചത്. പെട്രോള്‍ വില്‍പനക്കാരുടെ സംയുക്ത സംഘടനയായ യുനൈറ്റഡ് പെട്രോളിയം ഫ്രണ്ട് ആണ് സമരം പ്രഖ്യാപിച്ചത്.
എണ്ണവില പ്രതിദിനം മാറുന്നതും പെട്രോളിയം ഉല്‍പന്നങ്ങളെ ജി.എസ്.ടിക്ക് കീഴില്‍ ഉള്‍പ്പെടുത്തിയതും നഷ്ട്ടമുണ്ടാക്കുമെന്ന് യുനൈറ്റഡ് പെട്രോളിയം ഫ്രണ്ട് വ്യക്തമാക്കിയിരുന്നു.ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഒക്‌ടോബര്‍ 27 മുതല്‍ ദേശീയതലത്തില്‍ അനിശ്ചിതകാല സമരം നടത്താനും സംഘടന തീരുമാനിച്ചിരുന്നു.
https://www.facebook.com/Malayalivartha


























