മിടുമിടുക്കികള്‍ക്ക് വമ്പന്‍ ഓഫറുമായി സര്‍ക്കാര്‍

മിടുമിടുക്കികള്‍ക്ക് ബുക്കും സൈക്കിളും ലാപ്‌ടോപ്പും സൗജന്യമായി നല്‍കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. 12 ാം ക്ലാസ് പരീക്ഷയില്‍ 85 ശതമാനത്തിലേറെ മാര്‍ക്ക് വാങ്ങുന്ന പെണ്‍കുട്ടികള്‍ക്കാണ് മുഖ്യമന്ത്രിയുടെ ഓഫര്‍.
ആറാം ക്ലാസില്‍ പ്രവേശനം നേടുന്ന പെണ്‍കുട്ടിക്ക് 2000 രൂപ വീതം നല്‍കും. അടുത്ത ക്ലാസിലേക്ക് കയറ്റം ലഭിച്ചാല്‍ വീണ്ടും പണം പാരിതോഷികമായി നല്‍കും. പെണ്‍കുട്ടികളുള്ള കുടുംബങ്ങള്‍ക്കായി 31 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നത്. പോലീസിലും പെണ്‍കുട്ടികള്‍ക്ക് അവസരം ലഭിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
പോലീസില്‍ ജോലി ലഭിക്കുന്നതിന് 158 സെമി ഉയരം വേണമെന്ന മാനദണ്ഡം വനിതകള്‍ക്കായി ചുരുക്കും. കൂടുതല്‍ വനിതകള്‍ക്ക് പോലീസ് സര്‍വീസിന്റെ ഭാഗമാകാന്‍ ഇതിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ സൗജന്യ പ്രഖ്യാപനം ഉണ്ടായിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha


























