ശിവസേന നേതാവിന്റെ കാര്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി രണ്ടു പേര്‍ മരിച്ചു

ശിവസേന നേതാവിന്റെ കാര്‍ വിദ്യാര്‍ഥിനികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി രണ്ടു പേര്‍ മരിച്ചു. വ്യാഴാഴ്ച രാവിലെ മഹാരാഷ്ട്രയിലെ ബാരാമതിയിലാണ് സംഭവം. അപകടത്തില്‍ ഒരു വിദ്യാര്‍ഥിനിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബാരാമതിമോരാ്ഗാവ് റോഡിലായിരുന്നു അപകടം.
ബാരാമതിയിലെ ശിവസേന നേതാവ് പപ്പു മാനെയുടെ കാറാണ് അപകടത്തില്‍പെട്ടത്. ഇ!യാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചു. അപകടമുണ്ടാക്കിയ എസ്‌യുവി നാട്ടുകാര്‍ തീയിടുകയും റോഡ് തടയുകയും ചെയ്തു. മാനെയെ പോലീസ് പിടികൂടി ചോദ്യം ചെയ്തു.
https://www.facebook.com/Malayalivartha


























