ജയ് ഷാക്കെതിരെ തെളിവുണ്ടെങ്കില്‍ മാത്രം അന്വേഷണം മതി: ആര്‍ എസ് എസ്

ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷാക്കെതിരെയുള്ള ആരോപണങ്ങളില്‍ നിലപാട് വ്യക്തമാക്കി ആര്‍ എസ് എസ്. ജയ് ഷാക്കെതിരെ എന്തെങ്കിലും തെളിവ് ഉണ്ടെങ്കില്‍ മാത്രമേ അന്വേഷണത്തിന്റെ ആവശ്യമുള്ളുവെന്നും അഴിമതി ആരോപണം നേരിടുന്നത് ആരായാലും അന്വേഷണം വേണമെന്നും ആര്‍ എസ് എസ് വ്യക്തമാക്കി.
ജയ് ഷായുടെ കമ്പനിക്ക് അനുവദിച്ച വായ്പകള്‍ എല്ലാം ശരിയായ രീതിയില്‍ തന്നെയാണെന്നും ഇതിനെതിരെ ആരോപണമുന്നയിച്ചവര്‍ അത് തെളിയിക്കണം എന്നും ആര്‍ എസ് എസ് ആവശ്യപ്പെട്ടു.ബിജെപിയെ പ്രതിസന്ധിയിലാക്കിയ ജയ് ഷാ വിവാദത്തില്‍ വ്യക്തമായ അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി നേതാവായ യശ്വന്ത് സിന്‍ഹ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.
https://www.facebook.com/Malayalivartha


























