ഹിന്ദുക്കളെ അപമാനിക്കുന്ന പരാമർശം; കാഞ്ച ഇളയ്യയ്ക്കെതിരേകേസ്

"വൈശ്യാസ് സോഷ്യൽ സ്മഗ്ലേഴ്സ്' എന്ന പുതിയ പുസ്തകത്തിൽ ഹിന്ദുക്കളെ അപമാനിക്കുന്നുവെന്ന പരാതിയെത്തുടർന്ന് പ്രമുഖ ദളിത് ചിന്തകൻ കാഞ്ച ഇളയ്യയ്ക്കെതിരേ കേസ്. കാഞ്ച ഇളയ്യ മതവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതി. പുസ്തകത്തിൽ ഹിന്ദുക്കളെ അപമാനിക്കുന്ന പരാമർശങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി ഇരുപത്തിരണ്ടുകാരനായ വിദ്യാർഥിയാണ് പരാതി നൽകിയത്.
പുസ്തകത്തിനെതിരെ വൈശ്യ സംഘടനകൾ നേരത്തേ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മാസം തെലങ്കാനയിലെ വാറംഗലില്‍വച്ച് കാഞ്ച ഇളയ്യയ്ക്കുനേരെ ആക്രമണ ശ്രമവുമുണ്ടായാരുന്നു. ഹൈദരാബാദ് പോലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























