സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ച ബാങ്കുകളുടെ ചെക്കുകളുടെ കാലാവധി നീട്ടി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ച ആറ് ബാങ്കുകളുടെ നിലവിലുള്ള ചെക്കുകള്‍ക്ക് ഡിസംബര്‍ 31 വരെ പ്രാബല്യമുണ്ടാകുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. തുടര്‍ന്നുണ്ടാവുന്ന അസൗകര്യങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ ഇടപാടുകാരും പുതിയ ചെക്ക് ബുക്കുകള്‍ക്ക് അപേക്ഷ നല്‍കണമെന്ന് എസ്.ബി.ഐ അറിയിച്ചു.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബികാനീര്‍ ആന്‍ഡ് ജയ്പുര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവക്കുപുറമെ ഭാരതീയ മഹിള ബാങ്കടക്കം ആറ് ബാങ്കുകളാണ് എസ്.ബി.ഐയില്‍ ലയിപ്പിച്ചത്. ഇവയുടെ ചെക്കിന്റെ കാലാവധി സെപ്റ്റംബര്‍ 30ന് അവസാനിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്.
https://www.facebook.com/Malayalivartha


























