ക്രൂരത ആറ് വയസുകാരിയോട്... ആറുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കിണറ്റില്‍ ഉപേക്ഷിച്ചു, അമ്മാവനെ അറസ്റ്റ് ചെയ്തു

തെലങ്കാനയ്ക്ക് സമീപം ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി കൊന്ന് കിണറ്റില്‍ തള്ളി. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന മൊഗ്ഡംപള്ളിയിലെ മന്നാപ്പൂര്‍ ഗ്രാമത്തിലാണ് പെണ്‍കുട്ടിയെ ക്രൂര പീഡനത്തിനിരയായക്കിയത്.
പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് ക്രൂരതയ്ക്കിരയായത്. സ്‌കൂളിലേക്കുള്ള വഴിമധ്യേയാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയിരുന്നു. പിന്നീട് സ്‌കൂള്‍ സമയം കഴിഞ്ഞ് ഏറെ വൈകിയിട്ടും കുട്ടിയെ കാണാത്തത്തിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു.
പെണ്‍കുട്ടിയെ ഉച്ചയ്ക്ക് ശേഷം അമ്മയുടെ സഹോദരനൊപ്പം കണ്ടിരുന്നുവെന്ന് പ്രദേശവാസികള്‍ മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ 22 കാരനായ ശിവകുമാര്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെ പെണ്‍കുട്ടിയെ സമീപത്തെ കൃഷിയിടത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി നിരവധി തവണ പീഡിപ്പിച്ചുവെന്നും, ശേഷം സമീപത്തെ കിണറിലേക്ക് വലിച്ചെറിഞ്ഞെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി. കുട്ടിയുടെ മൃതദേഹം കിണറില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























