ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ട ശേഷം 21കാരിയുടെ ആത്മഹത്യ; കാരണം ഇതാണ്...

'എനിക്കിപ്പോള്‍ ജീവിതത്തില്‍ സന്തോഷിക്കാന്‍ പേടിയാകുന്നു. ഞാന്‍ സന്തോഷത്തോടെ ജീവിക്കുന്നത് കാണാന്‍ ആരും ആഗ്രഹിക്കുന്നില്ല, ജീവിതത്തിലെ ഓരോ നിമിഷവും മോശമായി കൊണ്ടിരിക്കുകയാണ്. ജീവിതത്തില്‍ നിന്നും ഈ കയ്പ്പേറിയ പാഠങ്ങള്‍ പഠിച്ചു കഴിഞ്ഞ സ്ഥിതിക്ക് താന്‍ ഇതില്‍ നിന്നും പുറത്ത് കടക്കുകയാണ്'- ഇങ്ങനെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടശേഷം 21 കാരി ആത്മഹത്യ ചെയ്തു. അവസാന വര്‍ഷ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയായ മോണിക്ക എന്ന പെൺകുട്ടിയാണ് ആത്മഹത്യ ചെയ്തത്.
അമ്മയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് പെണ്‍കുട്ടി ഇത്തരത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ട ശേഷം ആത്മഹത്യ ചെയ്തതെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. വീടിനകത്തെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്.

https://www.facebook.com/Malayalivartha


























