വിവാഹത്തിനു മുൻപ് ബിരുദ പഠനം പൂർത്തിയാക്കിയാൽ..?

വിവാഹത്തിനു മുൻപ് ബിരുദ പഠനം പൂര്‍ത്തിയാക്കുന്ന ന്യൂനപക്ഷ വിഭാഗം പെണ്‍കുട്ടികള്‍ക്ക് സന്തോഷവാർത്ത. മൗലാന ആസാദ് എജുക്കേഷന്‍ ഫൗണ്ടേഷന്റെ നിര്‍ദേശം ന്യൂനപക്ഷ കാര്യ മന്ത്രാലയം അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിൽ 51,000 രൂപയുടെ കേന്ദ്ര സര്‍ക്കാര്‍ സ്കോളര്‍ഷിപ്പാണ് അനുവദിച്ചിരിക്കുന്നത്.
'ശാദി ശഗുണ്‍' എന്ന് പേരിട്ട പദ്ധതി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ആരംഭിച്ചിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് മാസം സ്കോളര്‍ഷിപ്പ് ലഭിക്കുന്ന പദ്ധതി നിലവിലുണ്ട്. എന്നാല്‍ ഇത് 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കേ ലഭ്യമായിരുന്നുള്ളു. ഇൗ പദ്ധതിയാണ് വിവാഹത്തിനു മുൻപ് ബിരുദം പൂര്‍ത്തിയാക്കുന്നവര്‍ക്കു കൂടി ലഭിക്കാൻ പോകുന്നത്.
https://www.facebook.com/Malayalivartha


























