ഗൊരഖ്പൂരില്‍ വീണ്ടും ശിശുമരണം ;നാല് ദിവസത്തിനിടെ മരിച്ചത് 69 കുരുന്നുകൾ

ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ശിശുമരണം തുടരുന്നു. നാല് ദിവസത്തിനിടെ 69 കുട്ടികള്‍ മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ജപ്പാന്‍ ജ്വരം ബാധിച്ച ആറ് പേരും 13 നവജാത ശിശുക്കളും ഉള്‍പ്പെടെ 19 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം അസുഖം മൂര്‍ച്ഛിച്ചതാണ് കുട്ടികള്‍ മരിക്കാനിടിയാക്കിയതെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ ലഭിക്കാതെ ഒരാഴ്ചയ്ക്കിടെ 63 കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. പണമടയ്ക്കാത്തതിനെ തുടര്‍ന്ന് ഓക്സിജന്‍ വിതരണം നിലച്ചതാണ് മരണത്തിനിടയാക്കിയതെന്നായിരുന്നു ആക്ഷേപം.
എന്നാല്‍ ഇപ്പോള്‍ കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയത് ഓക്സിജന്‍ ലഭിക്കാത്തതിനാലോ ചികിത്സ ലഭിക്കാത്തതിനാലോ അല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അസുഖം വളരെ മൂര്‍ച്ഛിച്ചതിനു ശേഷമാണ് ഇവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതെന്നും അധികൃതര്‍ പ്രതികരിച്ചു.ഒക്ടോബര്‍ ഏഴിന് 12 കുട്ടികളും ഒക്ടോബര്‍ എട്ടിന് 20 കുട്ടികളും ഒമ്ബതിന് 18 കുഞ്ഞുങ്ങളും ഒക്ടോബര്‍ പത്തിന് 19 പേരും മരിച്ചുവെന്നാണ് ആശുപത്രി കണക്കുകള്‍.
https://www.facebook.com/Malayalivartha

























